ശീ​​ത​​ൾ ദേ​​വി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
ശീ​​ത​​ൾ ദേ​​വി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Thursday, August 29, 2024 11:40 PM IST
പാ​​രീ​​സ്: പാ​​രാ​​ലി​​ന്പി​​ക്സ് വ​​നി​​ത​​ക​​ളു​​ടെ വ്യ​​ക്തി​​ഗ​​ത അ​​ന്പെ​​യ്ത്ത് കോം​​പൗ​​ണ്ട് വി​​ഭാ​​ഗ​​ത്തി​​ൽ ശീ​​ത​​ൾ ദേ​​വി പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ. റാ​​ങ്കിം​​ഗി​​ൽ റൗ​​ണ്ടി​​ൽ 703 പോ​​യി​​ന്‍റോടെ​​ രണ്ടാം സ്ഥാനം നേടിയാ​​ണ് ശീ​​ത​​ൾ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി​​യ​​ത്.

ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച വ്യ​​ക്തി​​ഗ​​ത സ്കോ​​റാ​​ണി​​ത്. 704 പോ​​യി​​ന്‍റു​​മാ​​യി തു​​ർ​​ക്കി​​യു​​ടെ ഒ​​സ്നു​​ർ ക്യൂ​​ർ ഗി​​ർ​​ദി പു​​തി​​യ ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. ഈ ​​മാ​​സം ആ​​ദ്യം ബ്രി​​ട്ട​​ന്‍റെ ഫീ​​ബി പാ​​റ്റേ​​ഴ്സ​​ണ്‍ കു​​റി​​ച്ച 698 പോ​​യി​​ന്‍റി​​ന്‍റെ റി​​ക്കാ​​ർ​​ഡാ​​ണ് തു​​ർ​​ക്കി താ​​രം തി​​രു​​ത്തി​​യ​​ത്. 694 ആ​​ണ് പാ​​രാ​​ലി​​ന്പി​​ക്സ് റി​​ക്കാ​​ർ​​ഡ്. ഇ​​ത് 2020 ടോ​​ക്കി​​യോ ഗെ​​യിം​​സി​​ൽ ബ്രി​​ട്ട​​ന്‍റെ ത​​ന്നെ ജെ​​സി​​ക സ്റ്റെ​​ർ​​ട്ട​​ണ്‍ സ്ഥാ​​പി​​ച്ച​​താ​​ണ്.

ഇ​​ന്ത്യ​​യു​​ടെ സ​​രി​​ത അ​​ദാ​​ന 682 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്പ​​താം സ്ഥാ​​ന​​ത്തെ​​ത്തി. പു​​രു​​ഷന്മാ​​രു​​ടെ വ്യ​​ക്തി​​ഗ​​ത അ​​ന്പെ​​യ്ത്ത് റി​​ക​​ർ​​വ് ഇ​​ന​​ത്തി​​ൽ 637 പോ​​യി​​ന്‍റു​​മാ​​യി ഹ​​ർ​​വീ​​ന്ദ​​ർ സിം​​ഗ് ഒ​​ന്പ​​താം സ്ഥാ​​ന​​ത്തെ​​ത്തി.


യ​​തി​​രാ​​ജി​​നും ക​​ദ​​മി​​നും ജ​​യം; മാന​​സിക്കു തോൽവി

പാ​​രാ​​ലി​​ന്പി​​ക്സി​​ൽ പു​​രു​​ഷന്മാ​​രു​​ടെ സിം​​ഗി​​ൾ​​​​സ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ സു​​ഹാ​​സ് യ​​തി​​രാ​​ജി​​നും സു​​ക​​ന്ദ് ക​​ദ​​മി​​നും ത​​രു​​ണ്‍ ദി​​ല്ല​​നും ജ​​യം. എ​​ന്നാ​​ൽ, വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ മാ​​ന​​സി ജോ​​ഷി​​യും മ​​ന്ദീ​​പ് കൗ​​റും ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തോ​​റ്റു. പു​​രു​​ഷന്മാ​​രു​​ടെ എ​​സ്എ​​ൽ 3ൽ ​​നി​​തീ​​ഷ് കു​​മാ​​ർ ഇ​​ന്ത്യ​​യു​​ടെ ത​​ന്നെ മ​​നോ​​ജ് സ​​ർ​​ക്കാ​​രി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

എ​​സ്എ​​ൽ 4 ഗ്രൂ​​പ്പ് എ​​യി​​ൽ സു​​ഹാ​​സ് 21-7, 21-5ന് ​​ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ഹി​​ക്മ​​ത് രം​​ദാ​​നി​​യെ തോ​​ൽ​​പ്പി​​ച്ചു. ഗ്രൂ​​പ്പ് ബി​​യി​​ൽ ക​​ദം 17-21, 21-15, 22-20ന് ​​മ​​ലേ​​ഷ്യ​​യു​​ടെ മു​​ഹ​​മ്മ​​ദ് അ​​മി​​ൻ ബു​​ർ​​ഹ​​നി​​ദി​​നെ തോ​​ൽ​​പ്പി​​ച്ചു. ഗ്രൂ​​പ്പ് ഡി​​യി​​ൽ ത​​രു​​ണ്‍ ബ്ര​​സീ​​ലി​​ന്‍റെ റൊ​​ജേ​​രി​​യോ ഒ​​ലി​​വി​​യെ​​ര​​യെ 21-17, 21-19ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.


വ​​നി​​ത​​ക​​ളു​​ടെ എ​​സ്എ​​ൽ 3 വി​​ഭാ​​ഗ​​ത്തി​​ൽ മാന​​സി ജോഷി ആ​​ദ്യ ഗെ​​യിം നേ​​ടി​​യ​​ശേ​​ഷം ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ക്വ​​നി​​ത സ്യാ​​കു​​റോ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 16-21, 21-13, 21-18നാ​​ണ് ഗ്രൂ​​പ്പ് എ​​യി​​ൽ മ​​ന​​സി​​യു​​ടെ തോ​​ൽ​​വി. ഗ്രൂ​​പ്പ് ബി​​യി​​ൽ മ​​ന്ദീ​​പ് 21-8, 21-14ന് ​​നൈ​​ജീ​​ര​​യ​​യു​​ടെ മ​​റി​​യം ബൊ​​ലാ​​ജി​​യോ​​ടെ തോ​​റ്റു.

ഇ​​ന്ത്യ​​ക്കാ​​ർ ഏ​​റ്റു​​മു​​ട്ടി​​യ മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ് ഗ്രൂ​​പ്പ് എ​​യി​​ൽ നി​​തീ​​ഷ് കു​​മാ​​ർ- തു​​ള​​സി​​മ​​തി മു​​രു​​ഗേ​​ശ​​ൻ സ​​ഖ്യം സു​​ഹാ​​സ് യ​​തി​​രാ​​ജ്-​​പാ​​ല​​ക് കോ​​ഹ്‌ലി ​​കൂ​​ട്ടു​​കെ​​ട്ടി​​നെ 21-14, 21-17ന്് ​​തോ​​ൽ​​പ്പി​​ച്ചു.

പു​​രു​​ഷന്മാ​​രു​​ടെ എ​​സ്എ​​ൽ 3ൽ ​​ഗ്രൂ​​പ്പ് എ​​യി​​ൽ നി​​തീ​​ഷ് കു​​മാ​​ർ ഇ​​ന്ത്യ​​യു​​ടെത​​ന്നെ മ​​നോ​​ജ് സ​​ർ​​ക്കാ​​ര​​നെ 21-13, 18-21, 21-18ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. വ​​നി​​ത​​ക​​ളു​​ടെ സിം​​ഗി​​ൾ​​സി​​ൽ എ​​സ് യു 5 ​​വി​​ഭാ​​ഗ​​ത്തി​​ൽ തു​​ള​​സി​​മ​​തി ജ​​യി​​ച്ചു.

ആ​ദ്യ സ്വ​ർ​ണം ക​രോ​ളി​ൻ ഗ്രൂ​ട്ടി​ന്


പാ​രാ​ലി​ന്പി​ക്സി​ലെ ആ​ദ്യ സ്വ​ർ​ണ മെ​ഡ​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ സൈ​ക്ലിം​ഗ് താ​രം ക​രോ​ളി​ൻ ഗ്രൂ​ട്ടി​ന്. വ​നി​ത​ക​ളു​ടെ 500 മീ​റ്റ​ർ ടൈം ​ട്ര​യ​ൽ സി4-5 ​ഫൈ​ന​ലി​ലാ​ണ് ഗ്രൂ​ട്ട് സ്വ​ർ​ണം നേ​ടി​യ​ത്.

2016 റി​യോ, 2020 ടോ​ക്കി​യോ പാ​രാ​ലി​ന്പി​ക്സു​ക​ളി​ൽ സ്വ​ർ​ണം നേ​ടി​യ ബ്രി​ട്ട​ന്‍റെ ക​ദീ​ന കോ​ക്സ് 50 മീ​റ്റ​റി​ലെ​ത്തി​യ​പ്പോ​ൾ പു​റ​ത്താ​യി. 35.566 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് നെ​ത​ർ​ല​ൻ​ഡ്സ് താ​രം ഫി​നി​ഷ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.