ബാസ്കറ്റ്ബോൾ: ജയം തുടർന്ന് കോഴിക്കോട്
Monday, August 26, 2024 2:52 AM IST
മൂവാറ്റുപുഴ: 40-ാമത് കേരള സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ നിലവിലെ ചാന്പ്യന്മാരായ കോഴിക്കോട് വിജയത്തുടർച്ചയോടെ ക്വാർട്ടർ ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ കോഴിക്കോട് 45-16ന് കോട്ടയത്തെ തോൽപ്പിച്ചു.
പെണ്‍കുട്ടികളുടെ ടോപ് പൂളിൽ ആലപ്പുഴ, തൃശൂർ ജില്ലാ പെണ്‍കുട്ടികൾ രണ്ടാം ജയം നേടി. തങ്ങളുടെ രണ്ടാം മത്സരത്തിൽ ആലപ്പുഴ 40-36ന് എറണാകുളത്തെയും തൃശൂർ 65-36ന് തിരുവനന്തപുരത്തെയും പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ ലോവർ പൂൾ സിയിലെയും ഡിയിലെയും മത്സരങ്ങളിൽ ഇടുക്കി 29-3ന് കാസർകോടിനെയും പാലക്കാട് 43-29ന് വയനാടിനെയും തോൽപ്പിച്ച് പൂളുകളിൽ ഒന്നാമതെത്തി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.
ആണ്‍കുട്ടികളിൽ പൂൾ സിയിൽ പത്തനംതിട്ട 61-16ന് കാസർകോടിനെയും ഡി യിൽ മലപ്പുറം 40-28ന് വയനാടിനെയും പരാജയപ്പെടുത്തി ഗ്രൂപ്പിൽ ഒന്നാമതെത്തി ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.