ഷ​മി തി​രി​ച്ചു​വ​രു​ന്നു
ഷ​മി തി​രി​ച്ചു​വ​രു​ന്നു
Tuesday, August 20, 2024 12:54 AM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ പേ​സ് ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് 11 മാ​സ​ത്തോ​ള​മാ​യി അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന ഷ​മി ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ബം​ഗാ​ളി​നൊ​പ്പം ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഒ​ക്‌ടോ​ബ​ർ 11ന് ​ര​ഞ്ജി ട്രോ​ഫി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ​തി​രേ​യാ​ണ് ബം​ഗാ​ളി​ന്‍റെ ആ​ദ്യ മ​ത്സ​രം. ഈ ​മ​ത്സ​ര​ത്തി​ൽ ഷ​മി ക​ളി​ക്കാ​ണ് സാ​ധ്യ​ത. 18ന് ​ബി​ഹാ​റി​നെ​തി​രാ​ണ് ര​ണ്ടാം മ​ത്സ​രം.


ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു മ​ത്സ​ര​ത്തി​ൽ ഷ​മി ക​ളി​ച്ചേ​ക്കു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. ഒക്‌ടോബർ 19ന് ടെസ്റ്റ് പരന്പരയ്ക്കു തുടക്കമാകും.

ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ​ശേ​ഷം ഷ​മി ഇ​തു​വ​രെ പ​ന്തെ​റി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യ​ൻ പേ​സ​റെ ബ്രി​ട്ട​നി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.