ഇ​​ന്ത്യ ബി​​ക്കു ജ​​യം
ഇ​​ന്ത്യ ബി​​ക്കു ജ​​യം
Monday, September 9, 2024 1:09 AM IST
ബം​​ഗ​​ളൂ​​രു: ദു​​ലീ​​പ് ട്രോ​​ഫി ച​​തു​​ർ​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ശു​​ഭ്മാ​​ൻ ഗി​​ൽ ന​​യി​​ച്ച ഇ​​ന്ത്യ എ​​യ്ക്കെ​​തി​​രേ അ​​ഭി​​മ​​ന്യു ഈ​​ശ്വ​​ര​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ ബി​​ക്കു ജ​​യം. 76 റ​​ണ്‍​സി​​നാ​​ണ് ഇ​​ന്ത്യ ബി ​​വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. സ്കോ​​ർ: ഇ​​ന്ത്യ ബി 321, 184. ​​ഇ​​ന്ത്യ എ 231, 198.

275 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ എ​​യെ മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ യ​​ഷ് ദ​​യാ​​ൽ, ര​​ണ്ടു വി​​ക്ക​​റ്റ് വീ​​തം നേ​​ടി​​യ മു​​കേ​​ഷ് കു​​മാ​​ർ, ന​​വ​​ദീ​​പ് സൈ​​നി എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് 198ന് ​​എ​​റി​​ഞ്ഞി​​ട്ടു. കെ.​​എ​​ൽ. രാ​​ഹു​​ലാ​​യി​​രു​​ന്നു (121 പ​​ന്തി​​ൽ 57) ഇ​​ന്ത്യ എ​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് ടോ​​പ് സ്കോ​​റ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.