ട്രിവാൻഡ്രം റോയൽസ്
Tuesday, September 10, 2024 12:00 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസ് അഞ്ചു വിക്കറ്റിനു കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോൽപ്പിച്ചു.
ട്രിവാൻഡ്രത്തിനുവേണ്ടി ക്യാപ്റ്റൻ അബ്ദുൾ ബാസിത് പുറത്താകാതെ 50 റണ്‍സ് നേടി ടീമിനെ ജയത്തിലെത്തിച്ചു. സ്കോർ: കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറിൽ 131/10. ട്രിവാൻഡ്രം റോയൽസ് 19.5 ഓവറിൽ 135/5.
32 പന്തിൽ ഒരു ഫോറും അഞ്ചു സിക്സും അടക്കമാണ് ബാസിത് 50 റണ്‍സെടുത്തത്. നിഖിൽ തോട്ടമായിരുന്നു (20 പന്തിൽ 37) കൊച്ചിയുടെ ടോപ് സ്കോറർ.