രണ്‍ധീർ ഒളിന്പിക് ഏഷ്യ പ്രസിഡന്റ്
Monday, September 9, 2024 1:09 AM IST
ന്യൂഡൽഹി: ഒളിന്പിക് കൗണ്‍സിൽ ഓഫ് ഏഷ്യ (ഒസിഎ) പ്രസിഡന്റായി ഇന്ത്യയുടെ രണ്‍ധീർ സിംഗ് തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ നടന്ന 44-ാം ഒസിഎ ജനറൽ അസംബ്ലിയിലായിരുന്നു രണ്‍ധീർ സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്. എഴുപത്തേഴുകാരനായ രണ്‍ധീർ സിംഗിന് 2028വരെ ഒസിഎ പ്രസിഡന്റായി തുടരാം.
ഒസിഎ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനാണ് പഞ്ചാബ് സ്വദേശിയായ രണ്‍ധീർ. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. 1968-1984 കാലഘട്ടത്തിൽ അഞ്ച് ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1979ൽ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു.