തൃശൂർ പൂരം
Monday, September 9, 2024 1:09 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ഏഴാംദിനത്തിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസ് ഏഴു വിക്കറ്റിനു കൊച്ചി ബ്ലൂ ടൈഗേഴ്സിനെ തോൽപ്പിച്ചു. കൊച്ചി ഇന്നിംഗ്സിനിടെ മഴയെത്തുടർന്ന് മത്സരം 16 ഓവറാക്കി. തൃശൂരിന്റെ ലക്ഷ്യം 138 ആക്കി പുനർനിശ്ചയിച്ചു. സ്കോർ: കൊച്ചി 130/4 (16). തൃശൂർ 139/3 (15).
38 പന്തിൽ 64 റണ്‍സുമായി പുറത്താകാതെനിന്ന വരുണ്‍ നാരായണനാണ് തൃശൂരിനെ ജയത്തിലെത്തിച്ചത്. വിഷ്ണു വിനോദ് 33 പന്തിൽ 46 റണ്‍സ് നേടി.