ടെസ്റ്റ് ക്രിക്കറ്റിന് 150-ാം വാർഷികം
Monday, August 19, 2024 1:08 AM IST
മെൽബണ്‍: ടെസ്റ്റ് കിക്കറ്റിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഏക ടെസ്റ്റിന് 2027ൽ ഓസ്ട്രേലിയ വേദിയാകും. മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഏറ്റുമുട്ടും. 1877ൽ മെൽബണിലാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടന്നത്.
ആ മത്സരത്തിൽ 45 റണ്‍സിന് ഓസ്ട്രേലിയ ജയിച്ചു. തുടർന്ന് ടെസ്റ്റിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 1977ലും ഓസ്ട്രേലിയ-ഇംഗ്ലണ്ട് ഏക ടെസ്റ്റ് മത്സരം നടന്നു. ആ മത്സരത്തിലും ഓസ്ട്രേലിയയുടെ ജയം 45 റണ്‍സിനായിരുന്നു.