2024 പാ​​രാ​​ലി​​ന്പി​​ക്സി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നു ഗം​​ഭീ​​ര യാ​​ത്ര​​യ​​യ​​പ്പ്
2024 പാ​​രാ​​ലി​​ന്പി​​ക്സി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നു ഗം​​ഭീ​​ര യാ​​ത്ര​​യ​​യ​​പ്പ്
Saturday, August 17, 2024 1:29 AM IST
പാ​​രീ​​സ്: 17-ാമ​​ത് പാ​​രാ​​ലി​​ന്പി​​ക്സി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നു ഗം​​ഭീ​​ര യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി രാ​​ജ്യം. ഈ​​മാ​​സം 28 മു​​ത​​ൽ സെപ്​​റ്റം​​ബ​​ർ എ​​ട്ടു​​വ​​രെ പാ​​രീ​​സി​​ലാ​​ണ് 2024 പാ​​രാ​​ലി​​ന്പി​​ക്സ് അ​​ര​​ങ്ങേ​​റു​​ക.

പാ​​രാ​​ലി​​ന്പി​​ക്സ് ക​​മ്മി​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യും (പി​​സി​​ഐ) സ്പോ​​ർ​​ട്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ​​യും (സാ​​യ്) ഇ​​ന്ന​​ലെ സം​​യു​​ക്ത​​മാ​​യാ​​ണ് ടീ​​മി​​നു യാ​​ത്ര​​യ​​യ​​പ്പു ന​​ൽ​​കി​​യ​​ത്. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ ഒ​​ളി​​ന്പി​​ക്സാ​​ണ് പാ​​രാ​​ലി​​ന്പി​​ക്സ്.

അം​​ഗ​​ബ​​ലം 84

പാ​​രാ​​ലി​​ന്പി​​ക്സ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഇ​​ന്ത്യ​​ൻ സം​​ഘ​​മാ​​ണ് ഇ​​ത്ത​​വ​​ണ പാ​​രീ​​സി​​ലേ​​ക്കു യാ​​ത്ര തി​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത് എ​​ന്ന​​താ​​ണ് ഹൈ​​ലൈ​​റ്റ്. 12 ഇ​​ന​​ങ്ങ​​ളി​​ലാ​​യി ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി 84 പാ​​രാ​​ലി​​ന്പി​​ക് താ​​ര​​ങ്ങ​​ൾ പാ​​രീ​​സി​​ൽ മെ​​ഡ​​ൽ പോ​​രാ​​ട്ടം ന​​ട​​ത്തും.

2020 ടോ​​ക്കി​​യോ പാ​​രാ​​ലി​​ന്പി​​ക്സി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ ഇ​​തു​​വ​​രെ ഏ​​റ്റ​​വും വ​​ലി​​യ സം​​ഘ​​ത്തെ അ​​യ​​ച്ച​​ത്. അ​​ന്ന് 54 താ​​ര​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ ജ​​ഴ്സി​​യിൽ പോ​​രാ​​ടി. അ​​ന്പെ​​യ്ത്ത്, അ​​ത്‌​ല​​റ്റി​​ക്സ്, ബാ​​ഡ്മി​​ന്‍റ​​ണ്‍, കാ​​നോ​​യിം​​ഗ്, സൈ​​ക്ലിം​​ഗ്, ബ്ലൈ​​ൻ​​ഡ് ജൂ​​ഡോ, പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ്, തു​​ഴ​​ച്ചി​​ൽ, ഷൂ​​ട്ടിം​​ഗ്, നീ​​ന്ത​​ൽ, ടേ​​ബി​​ൾ ടെ​​ന്നീ​​സ്, ത​​യ്ക്വാണ്ടോ തു​​ട​​ങ്ങി​​യ ഇ​​ന​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ പാ​​രീ​​സി​​ൽ മ​​ത്സ​​രി​​ക്കും.


മെ​​ഡ​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ക്കാ​​ൻ

പാ​​രാ​​ലി​​ന്പി​​ക്സി​​ൽ റി​​ക്കാ​​ർ​​ഡ് മെ​​ഡ​​ൽ നേ​​ട്ട​​ത്തി​​നാ​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ പാ​​രീ​​സി​​ൽ ഇ​​ത്ത​​വ​​ണ​​യെ​​ത്തു​​ന്ന​​ത്. 2020 ടോ​​ക്കി​​യോ പാ​​രാ​​ലി​​ന്പി​​ക്സി​​ൽ അ​​ഞ്ചു സ്വ​​ർ​​ണം, എ​​ട്ടു വെ​​ള്ളി, ആ​​റു വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 19 മെ​​ഡ​​ൽ നേ​​ടി​​യ​​താ​​ണ് ഒ​​രു എ​​ഡി​​ഷ​​നി​​ൽ ഇ​​ന്ത്യ​​യു​​ടെ ഇ​​തു​​വ​​രെ​​യു​​ള്ള ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം. പാ​​രാ​​ലി​​ന്പി​​ക്സ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​തു​​വ​​രെ ഒ​​ന്പ​​തു സ്വ​​ർ​​ണം, 12 വെ​​ള്ളി, 10 വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ 31 മെ​​ഡ​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.