ഇടിക്കൂട്ടിൽ നിരാശ മാത്രം
Monday, August 5, 2024 1:11 AM IST
പാരീസ്: പാരീസ് ഒളിന്പിക്സിൽ ഇന്ത്യക്ക് ബോക്സർമാർക്കു മെഡലില്ല. ക്വാർട്ടറിലെത്തി ഇന്ത്യക്ക് മെഡൽ പ്രതീക്ഷകൾ നൽകിയ ലോവ്ലിന ബോർഗോഹെയ്ൻ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ 4-1ന് ചൈനയുടെ ലി ക്വിയാനോട് തോറ്റു.
പുരുഷ 71 കിലോഗ്രാം വിഭാഗം ക്വാർട്ടറിൽ നിഷാന്ത് ദേവ് പുറത്തായി. നിഷാന്തിന്റെ തോൽവിയിൽ സ്കോറിംഗ് രീതി ചോദ്യം ചെയ്ത് ഇന്ത്യക്കാർ രംഗത്തെത്തി.