ഗോളടിക്കാൻ മറന്ന് ബ്രസീൽ
Wednesday, June 26, 2024 12:39 AM IST
ഇംഗിൽവുഡ്: കോപ്പ അമേരിക്ക ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ ഗോളടിക്കാൻ മറന്ന് ബ്രസീൽ. ഗ്രൂപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീലിനു കോസ്റ്റാറിക്കയുമായി ഗോൾരഹിത സമനിലയിൽ പിരിയേണ്ടിവന്നു.
അവസരങ്ങൾ നഷ്ടമാക്കിയതും ആക്രമണത്തിലെ മൂർച്ചക്കുറവും ബ്രസീലിനു തിരിച്ചടിയായി. മത്സരത്തിൽ പന്തടക്കത്തിൽ മുൻതൂക്കമുണ്ടായിട്ടും ഗോൾമുഖം വിറപ്പിക്കാനായില്ല. 19 ഷോട്ടുകളിൽ മൂന്നെണ്ണം മാത്രമേ ലക്ഷ്യമാക്കി ബ്രസീലിനു തൊടുക്കാനായുള്ളൂ.