സ്മൃതി മന്ദാന മൂന്നാം റാങ്കിൽ
Wednesday, June 19, 2024 12:22 AM IST
ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റർമാരുടെ റാങ്കിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന മൂന്നാമത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഒന്നാം ഏകദിനത്തിലെ 117 റണ്‍സാണ് മന്ദാനയെ മൂന്നിലെത്തിച്ചത്.
മത്സരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ നതാലി സ്കൈവർ ബ്രേണ്ട് ഒന്നാമതെത്തിയപ്പോൾ ശ്രീലങ്കയുടെ ചാമരി അട്ടപ്പട്ടു രണ്ടാം സ്ഥാനത്തേക്കിറങ്ങി.