നദാൽ ഔട്ട്
Tuesday, May 28, 2024 12:36 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം 14 തവണ സ്വന്തമാക്കിയ റിക്കാർഡുകാരനായ സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ ഇത്തവണ ആദ്യറൗണ്ടിൽ പുറത്ത്.
2024 ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ നാലാം നന്പറായ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ തോൽവി സമ്മതിച്ചത്.
സ്കോർ: 6-3, 7-6 (7-5), 6-3. ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ നദാൽ പുറത്താകുന്നത് ചരിത്രത്തിൽ ആദ്യമാണ്. 2005ൽ കന്നിക്കിരീടം സ്വന്തമാക്കിയശേഷം റോളങ്ഗാരോസിൽ 116 മത്സരങ്ങൾ കളിച്ചതിൽ നദാലിന്റെ നാലാമത് തോൽവിയാണിത്.
ലോക ഒന്നാം നമ്പര്‍ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടിൽ. ഷ്യാങ്ടെക് 6-1, 6-2ന് ഫ്രാന്‍സിന്റെ ലിയോലിയയെ പരാജയപ്പെടുത്തി. പുരുഷ സിംഗിള്‍സില്‍ രണ്ടാം റാങ്കുകാരനായ ഇറ്റലിയുടെ യാനിക് സിന്നര്‍ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ സിന്നര്‍ ആദ്യ റൗണ്ടില്‍ 6-3, 6-3, 6-4ന് അമേരിക്കയുടെ ക്രിസ്റ്റഫര്‍ യൂബാങ്ക്സിനെ തോല്‍പ്പിച്ചു. സ്റ്റാന്‍ വാവ്റിങ്ക ബ്രിട്ടന്റെ ആന്‍ഡി മുറെയെ പരാജയപ്പെടുത്തി, 6-4, 6-4, 6-2.