ചെൽസിക്കു ജയം
Monday, May 13, 2024 12:46 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് തുടർച്ചയായ മൂന്നാം ജയം. ടോട്ടൻഹാം ഹോട്ട്സ്പുർ, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ ടീമുകൾക്കെതിരായ ജയത്തിനുശേഷം നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരേ ഏവേ പോരാട്ടത്തിന് ഇറങ്ങിയ ചെൽസി 3-2ന്റെ ജയം സ്വന്തമാക്കി.
മെഹായ്ലൊ മൊദ്രിക് (8’), റഹീം സ്റ്റെർലിംഗ് (80’), നിക്കോളാസ് ജാക്സണ് (82’) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. 36 മത്സരങ്ങളിൽനിന്ന് 57 പോയിന്റുമായി ചെൽസി ഏഴാം സ്ഥാനത്തെത്തി. മറ്റ് മത്സരങ്ങളിൽ ടോട്ടൻഹാം ഹോട്ട്സ്പുർ 2-1ന് ബേണ്‍ലിയെയും വെസ്റ്റ് ഹാം 3-1ന് ലൂട്ടനെയും കീഴടക്കി.