വനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യക്കു കഠിനം
Monday, May 6, 2024 1:16 AM IST
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയ്ക്കൊപ്പം ഇന്ത്യ ഗ്രൂപ്പ് എയിൽ. ഒക്ടോബർ മൂന്ന് മുതൽ 20വരെ ബംഗ്ലാദേശിലാണ് ലോകകപ്പ് പോരാട്ടം അരങ്ങേറുന്നത്. ഇന്നലെ അയർലൻഡിനെ എട്ട് വിക്കറ്റിനു കീഴടക്കി സ്കോട്ലൻഡ് ലോകകപ്പ് യോഗ്യത നേടി. ചരിത്രത്തിൽ ആദ്യമായാണ് സ്കോട്ട്ലൻഡ് വനിതകൾ ലോകകപ്പ് വേദിയിലെത്തുന്നത്.
ഓസ്ട്രേലിയ, ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ് ടീമുകളാണ് നിലവിൽ ഗ്രൂപ്പ് എയിൽ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് ടീമുകളാണ് ഗ്രൂപ്പ് ബിയിൽ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് പോരാട്ടം ഒക്ടോബർ ആറിന് നടക്കും.