ബാസ്കറ്റ്: ഇനി ക്വാർട്ടർ
Monday, April 22, 2024 12:35 AM IST
പാലക്കാട്: എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സ്റ്റേഡിയത്തിൽ നടക്കുന്ന 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിനു കളമൊരുങ്ങി.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂർ, ആലപ്പുഴ, മലപ്പുറം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ടീമുകൾ അവസാന എട്ടിൽ ഇടംനേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്,വയനാട് ടീമുകളാണ് ക്വാർട്ടറിൽ പ്രവേശിച്ചത്.