പിഎസ്ജി ജയം
Tuesday, April 2, 2024 2:17 AM IST
മാഴ്സെ: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ വിതിഞ്ഞ, ഗോണ്‍സാലോ റാമോസ് എന്നിവരുടെ ഗോളിൽ പാരീസ് സെന്റ് ജെർമയിൻ എവേ മത്സരത്തിൽ 2-0ന് മാഴ്സെയെ തോൽപ്പിച്ചു.
ഈ സീസണിൽ മാഴ്സെ ആദ്യമായാണ് സ്വന്തം കളത്തിൽ പരാജയപ്പെടുന്നത്. ജയത്തോടെ 62 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുന്നു.