സിന്നർ ചാന്പ്യൻ
Tuesday, April 2, 2024 2:17 AM IST
ഫ്ളോറിഡ: മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ഇറ്റലിയുടെ യാനിക് സിന്നറിന്. ഫൈനലിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെയാണ് സിന്നർ കീഴടക്കിയത്. സ്കോർ: 6-3, 6-1.
വനിതാ സിംഗിൾസ് കിരീടം അമേരിക്കയുടെ ഡാനിയേൽ കോളിൻസ് സ്വന്തമാക്കി. കസാക്കിസ്ഥാന്റെ എലെന റെബാകിനയെ കീഴടക്കിയാണ് കോളിൻസ് ട്രോഫിയിൽ മുത്തംവച്ചത്. സ്കോർ: 7-5, 6-3.