7-1ന് ആസാമിനെ കീഴടക്കി മണിപ്പുര്‍ സെമിയില്‍
Wednesday, March 6, 2024 1:51 AM IST
യുപിയ: സന്തോഷ് ട്രോഫിക്കുവേണ്ടിയുള്ള 77-ാമത് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ മഴ പെയ്യിച്ച് മണിപ്പുര്‍ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. മണിപ്പുര്‍ 7-1ന് ആസാമിനെ ക്വാര്‍ട്ടറില്‍ കീഴടക്കി. സദാനന്ദ സിംഗിന്റെ ഹാട്രിക്കാണ് മണിപ്പുരിന് വമ്പന്‍ ജയം സമ്മാനിച്ചത്.
11, 16, 70 മിനിറ്റുകളിലായിരുന്നു സദാനന്ദ സിംഗിന്റെ ഗോള്‍. സനതോയ് മെയ്തേയ് (4'), പാച്ച സിംഗ് (19'), ഡെനി സിംഗ് (82'), ഇമാര്സണ് മെയ്തേയ് (88') എന്നിവരും മണിപ്പുരിനായി വലകുലുക്കി. ജോയ്ദീപ് ഗൊഗോയിയുടെ (64') വകയായിരുന്നു ആസാമിന്റെ ഏക ഗോള്‍.
സെമിയില്‍ ഗോവയാണ് മണിപ്പുരിന്റെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ ഡല്‍ഹിയെ (2-1) കീഴടക്കിയാണ് ഗോവ സെമി ടിക്കറ്റ് എടുത്തത്. നാളെ ഉച്ചകഴിഞ്ഞ് 2.30നാണ് ഗോവ x മണിപ്പുര്‍ സെമി ഫൈനല്‍.