ഇ​​​​റ്റാ​​​​ന​​​​ഗ​​​​ർ: സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ഫു​​​​ട്ബോ​​​​ൾ ഫൈ​​​​ന​​​​ൽ റൗ​​​​ണ്ടി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ലും ജ​​​​യ​​​​മി​​​​ല്ലാ​​​​തെ കേ​​​​ര​​​​ളം. നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ ഗ്രൂ​​​​പ്പ് എ​​​​യി​​​​ലെ മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മേ​​​​ഘാ​​​​ല​​​​യ​​​​യോ​​​​ട് 1-1നു ​​​​സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങി.

നാ​​​​ലാം മി​​​​നി​​​​റ്റി​​​​ൽ ന​​​​രേ​​​​ഷി​​​​ലൂ​​​​ടെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ കേ​​​​ര​​​​ളം, 76-ാം മി​​​​നി​​​​റ്റി​​​​ൽ പെ​​​​നാ​​​​ൽ​​​​റ്റി വ​​​​ഴ​​​​ങ്ങി​​​​യ​​​​തോ​​​​ടെ ക​​​​ളി സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞു. ക​​​​ളി തു​​​​ട​​​​ങ്ങി നാ​​​​ലാം മി​​​​നി​​​​റ്റി​​​​ൽ​​ത്ത​​​​ന്നെ കേ​​​​ര​​​​ളം ഗോ​​​​ൾ നേ​​​​ടി. മ​​​​ധ്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു റി​​​​സ് വാ​​​​ന​​​​ലി ഉ​​​​യ​​​​ർ​​​​ത്തി ന​​​​ൽ​​​​കി​​​​യ പ​​​​ന്ത് സ്വീ​​​​ക​​​​രി​​​​ച്ച് ന​​​​രേ​​​​ഷ് ഗോ​​​​ൾ​​​​കീ​​​​പ്പ​​​​റെ വീ​​​​ഴ്ത്തി കേ​​​​ര​​​​ള​​​​ത്തെ മു​​​​ൻ​​​​പി​​​​ലെ​​​​ത്തി​​​​ച്ചു. ഇ​​​​രു​​​​ഭാ​​​​ഗ​​​​ത്തേ​​​​ക്കും ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ക​​​​ണ്ട ആ​​​​ദ്യ പ​​​​കു​​​​തി ആ ​​​​നി​​​​ല​​​​യി​​​​ൽ​​​​ത്ത​​​​ന്നെ അ​​​​വ​​​​സാ​​​​നി​​​​ച്ചു.​​​​

ര​​​​ണ്ടാം​​​​പ​​​​കു​​​​തി​​​​യി​​​​ലെ 77-ാം മി​​​​നി​​​​റ്റി​​​​ലാ​​​​ണ് മേ​​​​ഘാ​​​​ല​​​​യ​​​​യു​​​​ടെ സ​​​​മ​​​​നി​​​​ല ഗോ​​​​ൾ വ​​​​ന്ന​​​​ത്. 76-ാം മി​​​​നി​​​​റ്റി​​​​ൽ ഷീ​​​​ൻ സ്റ്റീ​​​​വ​​​​ൻ​​​​സ​​​​നെ ശ​​​​ര​​​​ത് പ്ര​​​​ശാ​​​​ന്ത് വീ​​​​ഴ്ത്തി​​​​യ​​​​തി​​​​ന് മേ​​​​ഘാ​​​​ല​​​​യയ്​​​​ക്ക​​​​നു​​​​കൂ​​​​ല​​​​മാ​​​​യ പെ​​​​നാ​​​​ൽ​​​​റ്റി ല​​​​ഭി​​​​ച്ചു. പെ​​​​നാ​​​​ൽ​​​​റ്റി അ​​​​സ്ഹ​​​​ർ ത​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും റീ​​​​ബൗ​​​​ണ്ട് വ​​​​ന്ന പ​​​​ന്ത് ഷീ​​​​ൻ സ്റ്റീ​​​​വ​​​​ൻ​​​​സ​​​​ണ്‍ വ​​​​ല​​​​യി​​​​ലെ​​​​ത്തി​​​​ച്ചു. ഇ​​​​തോ​​​​ടെ 1-1 സ​​​​മ​​​​നി​​​​ല​​​​യി​​​​ലാ​​​​യി. ഗ്രൂ​​​​പ്പി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗോ​​​​വ​​​​യോ​​​​ട് 2-0നു ​​​​തോ​​​​റ്റി​​​​രു​​​​ന്നു.


ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗോ​​​​വ 2-1ന് ​​​​സ​​​​ർ​​​​വീ​​​​സ​​​​സി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. ജ​​​​യ​​​​ത്തോ​​​​ടെ ഗോ​​​​വ ഏ​​​​ഴു പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഗ്രൂ​​​​പ്പ് എ​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി. ആ​​​​റു പോ​​​​യി​​​​ന്‍റു​​​​ള്ള സ​​​​ർ​​​​വീ​​​​സ​​​​സ് ആ​​​​ണു ര​​​​ണ്ടാ​​​​മ​​​​ത്. കേ​​​​ര​​​​ളം നാ​​​​ലു പോ​​​​യി​​​​ന്‍റു​​​​മാ​​​​യി മൂ​​​​ന്നാ​​​​മ​​​​താ​​​​ണ്.