പൂജാരയ്ക്ക് 63-ാം സെഞ്ചുറി
Sunday, February 18, 2024 1:03 AM IST
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കുവേണ്ടി സെഞ്ചുറി നേടി ചേതേശ്വർ പൂജാര. മണിപ്പുരിന് എതിരായ മത്സരത്തിൽ ആറാം നന്പറായി ക്രീസിലെത്തിയ പൂജാര 105 പന്തിൽ 108 റണ്‍സ് നേടി. 2024 രഞ്ജി സീസണിൽ പൂജാരയുടെ മൂന്നാം സെഞ്ചുറിയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 63-ാമത്തെയും.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ള ഇന്ത്യയുടെ മൂന്നാമത് ബാറ്ററാണ് പൂജാര. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ (ഇരുവരും 81), രാഹുൽ ദ്രാവിഡ് (68) എന്നിവർക്കാണ് ഫസ്റ്റ് ക്ലാസിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയുള്ളത്.
സൗരാഷ്ട്രയ്ക്കെതിരേ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് മണിപ്പുർ.
സ്കോർ: മണിപ്പുർ 142, 55/3. സൗരാഷ്ട്ര 529/6 ഡിക്ലയേഡ്.