ദോ​​ഹ: എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​നെ ഇ​​ന്ന് നി​​ർ​​ണ​​യി​​ക്കും. ലൂ​​സൈ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 8.30ന് ​​ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഖ​​ത്ത​​ർ ജോ​​ർ​​ദാ​​നെ നേ​​രി​​ടും.

നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഖ​​ത്ത​​ർ കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. അ​​തേ​​സ​​മ​​യം, ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ജോ​​ർ​​ദാ​​ൻ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്. 2004, 2011 എ​​ഡി​​ഷ​​നു​​ക​​ളി​​ൽ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​താ​​യി​​രു​​ന്നു ജോ​​ർ​​ദാ​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള മി​​ക​​ച്ച പ്ര​​ക​​ട​​നം.

ഫൈ​​ന​​ലി​​ലേ​​ക്കു​​ള്ള വ​​ഴി

ഗ്രൂ​​പ്പ് എ​​യി​​ലെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളും ജ​​യി​​ച്ച് ഒ​​ന്നാം സ്ഥാ​​ന​​ത്തോ​​ടെ​​യാ​​ണ് ഖ​​ത്ത​​ർ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ​​ല​​സ്തീ​​നെ​​യും (2-1) ക്വാ​​ർ​​ട്ട​​റി​​ൽ ഉ​​സ്ബ​​ക്കി​​സ്ഥാ​​നെ​​യും (ഷൂ​​ട്ടൗ​​ട്ടി​​ൽ 3-2) തോ​​ൽ​​പ്പി​​ച്ചു. തു​​ട​​ർ​​ന്ന് സെ​​മി​​യി​​ൽ ഇ​​റാ​​നെ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ൽ 3-2നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഖ​​ത്ത​​റി​​ന്‍റെ ഫൈ​​ന​​ൽ പ്ര​​വേ​​ശം.


ഗ്രൂ​​പ്പ് ഇ​​യി​​ൽ ബെ​​ഹ​​റി​​നും ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യ്ക്കും പി​​ന്നി​​ലാ​​യി മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ ജോ​​ർ​​ദാ​​ൻ, മി​​ക​​ച്ച മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​രു​​ടെ സ്ലോ​​ട്ടി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​റാ​​ക്കി​​നെ​​യും (3-2) ക്വാ​​ർ​​ട്ട​​റി​​ൽ ത​​ജി​​ക്കി​​സ്ഥാ​​നെ​​യും (1-0) സെ​​മി​​യി​​ൽ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യെ​​യു​​മാ​​ണ് (2-0) ജോ​​ർ​​ദാ​​ൻ മ​​റി​​ക​​ട​​ന്ന​​ത്.