ഇന്റർ മുന്നോട്ട്
Tuesday, February 6, 2024 1:21 AM IST
മിലാൻ: ഇറ്റാലിയൻ സിരി എ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തെ പോയിന്റ് നില ഉയർത്തി ഇന്റർ മിലാൻ. രണ്ടാം സ്ഥാനത്തുള്ള യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ തോൽപ്പിച്ചു.
ഫെഡെറികോ ഗാറ്റിയുടെ (37’) ഓണ്ഗോളാണു മിലാനു വിജയം നൽകിയത്. ജയത്തോടെ ഇന്ററിന് 57 പോയിന്റായി. യുവന്റസിന് 53 പോയിന്റാണുള്ളത്.