മാഞ്ചസ്റ്റർ, റയൽ, മയാമി...
Saturday, February 3, 2024 1:17 AM IST
വൂൾവർഹാംടണ്: ഇഞ്ചുറി ടൈമിൽ കോബീ മൈനുവിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 4-3നാണ് വൂൾവർഹാംടണെ തോൽപ്പിച്ചു. 22 കളിയിൽ 35 പോയിന്റുമായി യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.
ഗെറ്റാഫെ: ഹൊസേലുവിന്റെ ഇരട്ടഗോൾ മികവിൽ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് 2-0ന് ഗെറ്റാഫെയെ തോൽപ്പിച്ചു. ജയത്തോടെ റയൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 22 കളിയിൽ റയലിന് 57 പോയിന്റും രണ്ടാമതുള്ള ജിറോണയ്ക്ക് 55 പോയിന്റുമാണുള്ളത്.
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി ക്ലബ് അൽ നസറിന് എതിരായ സൗഹൃദ മത്സരത്തിൽ ലയണൽ മെസിയുടെ അമേരിക്കൻ ടീമായ ഇന്റർ മയാമിക്ക് ദയനീയ തോൽവി. ആതിഥേയരായ അൽ നസർ 6-0നാണ് മയാമിയെ തകർത്തത്. പരിക്കിനെത്തുടർന്ന് ക്രിസ്റ്റ്യാനോ കളത്തിൽ ഇറങ്ങിയില്ല. പകരക്കാരനായി 83-ാം മിനിറ്റിലാണ് മെസി മൈതാനത്ത് എത്തിയത്.