അരങ്ങേറ്റത്തിൽ സേവ്യർ സ്റ്റാർ
Saturday, February 3, 2024 1:17 AM IST
മെൽബണ്‍: ഓസ്ട്രേലിയൻ പേസർ സേവ്യർ ബാർട്ട്ലെറ്റ് അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ കാര്യം അവതാളത്തിൽ.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രജയം സ്വന്തമാക്കിയ വിൻഡീസ്, മൂന്ന് മത്സര ഏകദിന പരന്പരയിലെ ആദ്യ പോരാട്ടത്തിൽ തോൽവി വഴങ്ങി. എട്ട് വിക്കറ്റിനായിരുന്നു ഓസീസ് ജയം.
സ്കോർ: വെസ്റ്റ് ഇൻഡീസ് 231 (48.4), ഓസ്ട്രേലിയ 232/2 (38.3). അരങ്ങേറ്റക്കാരനായ സേവ്യർ ബാർട്ട്ലെറ്റ് ഒന്‍പത് ഓവറിൽ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കി. പ്ലെയർ ഓഫ് ദ മാച്ചും സേവ്യർ ബാർട്ട്ലെറ്റാണ്.