ഓസീസ് ജയം
Friday, January 19, 2024 11:33 PM IST
അഡ്ലെയ്ഡ്: വെസ്റ്റ് ഇൻഡീസിന് എതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ 10 വിക്കറ്റിന് ഓസ്ട്രേലിയ ജയം സ്വന്തമാക്കി. വിജയ ലക്ഷ്യമായ 26 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ ഓസ്ട്രേലിയ നേടി. ട്രാവിസ് ഹെഡാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: വെസ്റ്റ് ഇൻഡീസ് 188, 120. ഓസ്ട്രേലിയ 283, 26/0.