അ​​ബി​​ജാ​​ൻ (ഐ​​വ​​റി​​കോ​​സ്റ്റ്): ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ൻ​​സി​​ൽ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ ആ​​ധി​​കാ​​രി​​ക ജ​​യം സ്വ​​ന്ത​​മാ​​ക്കി മൊ​​റോ​​ക്കോ.

ഫി​​ഫ 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ന്‍റെ സെ​​മി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച് ച​​രി​​ത്രം കു​​റി​​ച്ച മൊ​​റോ​​ക്കോ, ഗ്രൂ​​പ്പ് എ​​ഫി​​ൽ 3-0ന് ​​ടാ​​ൻ​​സാ​​നി​​യ​​യെ കീ​​ഴ​​ട​​ക്കി. റൊ​​മെ​​യ്ൻ സാ​​സ് (30’), അ​​സ​​ദി​​ൻ ഔ​​ന​​ഹി (77’), യൂ​​സ​​ഫ് എ​​ൻ നെ​​സി​​രി (80’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മൊ​​റോ​​ക്കോ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.


ഗ്രൂ​​പ്പ് എ​​ഫി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ കോം​​ഗോ​​യും സാം​​ബി​​യ​​യും 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.