സമനിലയിൽ സച്ചിൻ താരം
Tuesday, January 16, 2024 2:03 AM IST
ഗോഹട്ടി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം സമനില. ആസാമിനെതിരേ സമനില വഴങ്ങിയെങ്കിലും അവരെ ഫോളോ ഓണ്‍ ചെയ്യിച്ചു എന്നത് കേരളത്തിനു നേട്ടമായി. സ്കോർ: കേരളം 419, ആസാം 248, 212/3.
കേരളത്തിനായി സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് (131) പ്ലെയർ ഓഫ് ദ മാച്ച്. ആസാമിന്റെ ഒന്നാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ റിയാൻ പരാഗും (116) രണ്ടാം ഇന്നിംഗ്സിൽ ഓപ്പണർ രാഹുൽ ഹസരികയും (107) സെഞ്ചുറി നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തി ബേസിൽ തന്പിയും നാല് വിക്കറ്റ് സ്വന്തമാക്കി ജലജ് സക്സേനയുമാണ് ആസാമിനെ ഫോളോ ഓണിലേക്ക് തള്ളിവിട്ടത്.