ബ​​ർ​​ലി​​ൻ: ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം ഫ്രാ​​ൻ​​സ് ബെ​​ക്ക​​ൻ​​ബോ​​വ​​ർ (78) അ​​ന്ത​​രി​​ച്ചു. ജ​​ർ​​മ​​ൻ ഫു​​ട്ബോ​​ളി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ക​​ളി​​ക്കാ​​രി​​ൽ ഒ​​രാ​​ളാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന ബെ​​ക്ക​​ൻ​​ബോ​​വ​​ർ ജ​​ർ​​മ​​നി​​യെ ര​​ണ്ടു ത​​വ​​ണ ലോ​​ക ചാ​​ന്പ്യന്മാ​​രാ​​ക്കു​​ന്ന​​തി​​ൽ പ​​ങ്കു​​വ​​ഹി​​ച്ചു.

1974ൽ ​​ജ​​ർ​​മ​​നി (അ​​ന്ന് വെ​​സ്റ്റ് ജ​​ർ​​മ​​നി) ചാ​​ന്പ്യന്മാ​​രാ​​കു​​ന്പോ​​ൾ ബെ​​ക്ക​​ൻ​​ബോ​​വ​​റാ​​യി​​രു​​ന്നു ക്യാ​​പ്റ്റ​​ൻ. 1990ൽ ​​പ​​രി​​ശീ​​ല​​കനാ​​യും ജ​​ർ​​മ​​നി​​യെ ലോ​​ക ജേ​​താ​​ക്ക​​ളാ​​ക്കി. ക​ളി​ക്കാ​നാ​യും പ​രി​ശീ​ല​ക​നാ​യും ലോ​ക​ക​പ്പ് നേ​ടി​യ ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ബെ​ക്ക​ൻ​ബോ​വ​ർ. ഇ​തി​നു മു​ന്പ് ബ്ര​സീ​ലി​ന്‍റെ മ​രി​യോ സാ​ഗെ​ല്ലോ​യും പി​ന്നീ​ട് ഫ്രാ​ൻ​സി​ന്‍റെ ദി​ദി​യെ ദെ​ഷാം​പ്സും ഈ ​നേ​ട്ടം കൈ​വ​രി​ച്ചു.

ജ​​ർ​​മ​​നി​​യു​​ടെ​​യും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ​​യും പ്ര​​തി​​രോ​​ധ ഭ​​ട​​നാ​​യി​​രു​​ന്ന ബെ​​ക്ക​​ൻ​​ബോ​​വ​​ർ ക​​ള​​ത്തി​​ലെ പ്ര​​ക​​ട​​നം​​കൊ​​ണ്ട് ആ​​രാ​​ധക​​ർ ദെ​​ർ കൈ​​സ​​ർ (ദ ​​എം​​പ​​റ​​ർ) എ​​ന്നാ​​ണ് വി​​ളി​​ച്ചിരു ന്നത്. 1964 മു​​ത​​ൽ 1977 വ​​രെ ബ​​യേ​​ണി​​നൊ​​പ്പം ക​​ളി​​ച്ച താ​​രം ക്ല​​ബ്ബി​​നെ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നു ത​​വ​​ണ യൂ​​റോ​​പ്യ​​ൻ ക​​പ്പ് നേ​​ടി​​ക്കൊ​​ടു​​ക്കു​​ന്ന​​തി​​ൽ പ​​ങ്ക് വ​​ഹി​​ച്ചു. കൂ​​ടാ​​തെ നാ​​ലു ബു​​ണ്ട​​സ് ലീ​​ഗ ചാ​​ന്പ്യ​​ൻ​​ഷി​​പ് ഉ​​ൾ​​പ്പെ​​ടെ 11 കി​​രീ​​ട​​ങ്ങ​​ൾ ഈ ​​കാ​​ല​​ത്ത് ക്ല​​ബ് സ്വ​​ന്ത​​മാ​​ക്കി. ബ​​യേ​​ണി​​നാ​​യി 427 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 60 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്.

ബ​​യേ​​ണ്‍ വി​​ട്ട ബെ​​ക്ക​​ൻ​​ബോ​​വ​​ർ 1977 മു​​ത​​ൽ 1980 വ​​രെ ന്യൂ​​യോ​​ർ​​ക്ക് കോ​​സ്മോ​​സി​​ൽ ക​​ളി​​ച്ചു. പി​​ന്നീ​​ട് ജ​​ർ​​മ​​നി​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​ 1980-82 സീ​​സ​​ണി​​ൽ ബു​​ണ്ട​​സ് ലി​​ഗ ക്ല​​ബ് ഹാം​​ബ​​ർ​​ഗ​​ർ എ​​സ്‌വി​​ക്കൊ​​പ്പം പ​​ന്തു​​ത​​ട്ടി. ഹാം​​ബ​​ർ​​ഗ​​റി​​നൊ​​പ്പം 1981-82 സീ​​സ​​ണി​​ൽ ബു​​ണ്ട​​സ് ലീ​​ഗ നേ​​ടു​​ക​​യും ചെ​​യ്തു. 1983ൽ ​​തി​​രി​​ച്ച് കോ​​സ്മോ​​സി​​ലെ​​ത്തി ക​​ളി​​ക്കാ​​ര​​നാ​​യു​​ള്ള കു​​പ്പാ​​യം ഉൗ​​രി. ക്ല​​ബ് ക​​രി​​യ​​റി​​ൽ 754 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് ഇ​​റ​​ങ്ങി​​യ​​ത്.


1965ൽ ​​വെ​​സ്റ്റ് ജ​​ർ​​മ​​നി​​യു​​ടെ സീ​​നി​​യ​​ർ ടീ​​മി​​ൽ ക​​ളി​​ച്ചു തു​​ട​​ങ്ങി​​യ ബെ​​ക്ക​​ൻ​​ബോ​​വ​​ർ 1977ൽ 31-ാം ​​വ​​യ​​സി​​ൽ അ​​ന്താ​​രാ​​ഷ്‌ട്ര ഫു​​ട്ബോ​​ൾ ജീ​​വി​​തം ഉ​​പേ​​ക്ഷി​​ച്ച​​ശേ​​ഷ​​മാ​​ണ് ന്യൂ​​യോ​​ർ​​ക്കി​​ലേ​​ക്കു ക​​ളി​​ക്കാ​​ൻ പോ​​യ​​ത്. 103 അ​​ന്താ​​രാ​​ഷ്‌ട്ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 14 ഗോ​​ളു​​ക​​ൾ നേ​​ടി.

1984ൽ ​​വെ​​സ്റ്റ് ജ​​ർ​​മ​​നി​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ ബെ​​ക്ക​​ൻ​​ബോ​​വ​​ർ 1986ലെ ​​ലോ​​ക​​ക​​പ്പി​​ൽ ജ​​ർ​​മ​​നി​​യെ ഫൈ​​ന​​ലി​​ലെ​​ത്തി​​ച്ചു. ഫൈ​​ന​​ലി​​ൽ ഡി​​യോ​​ഗോ മാ​​റ​​ഡോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റീ​​ന​​യോ​​ടു തോ​​റ്റു.

1990ൽ ​​ഐ​​ക്യ ജ​​ർ​​മ​​നി​​യാ​​യശേഷം ബെ​​ക്ക​​ൻ​​ബോ​​വ​​റു​​ടെ കീ​​ഴി​​ൽ ലോ​​ക​​ക​​പ്പി​​ലെ​​ത്തി​​യ ജ​​ർ​​മ​​നി ഫൈ​​ന​​ലി​​ൽ 1-0ന് ​​അ​​ർ​​ജ​​ന്‍റീ​​ന​​യെ തോ​​ൽ​​പ്പി​​ച്ച് പ​​ക​​രം വീ​​ട്ടി. ഇ​​തി​​നു​​ശേ​​ഷം ദേ​​ശീ​​യ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക കു​​പ്പാ​​യം അ​​ഴി​​ച്ചു​​വ​​ച്ചു.

പി​​ന്നീ​​ട് ഫ്ര​​ഞ്ച് ക്ല​​ബ് മാ​​ഴ്സെ​​യു​​ടെ​​യും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ​​യും പ​​രി​​ശീ​​ല​​ക​​നാ​​യി ടീ​​മു​​ക​​ളെ ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​ക്കി. ര​​ണ്ടു ത​​വ​​ണ ബ​​ലോ​​ണ്‍​ദോ​​ർ (1972, 1976) ല​​ഭി​​ച്ചു. 1966ലെ ​​ലോ​​ക​​ക​​പ്പി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ഫി​​ഫ​​യു​​ടെ മി​​ക​​ച്ച യു​​വ​​ക​​ളി​​ക്കാ​​ര​​നു​​ള്ള അ​​വാ​​ർ​​ഡും ല​​ഭി​​ച്ചു.