വ​​ഡോ​​ദ​​ര: ര​​ഞ്ജി ട്രോ​​ഫി സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി​​യു​​മാ​​യി ത​​ന്‍റെ ബാ​​റ്റിം​​ഗ് ക്ലാ​​സ് മ​​ങ്ങി​​യി​​ട്ടി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര. ജാ​​ർ​​ഖ​​ണ്ഡി​​നെ​​തി​​രേ സൗ​​രാ​​ഷ് ട്ര​​യ്ക്കു​​വേ​​ണ്ടി ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര 243 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. 356 പ​​ന്ത് നേ​​രി​​ട്ട് 30 ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് പൂ​​ജാ​​ര​​യു​​ടെ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി. സ്കോർ: ജാ​​ർ​​ഖ​​ണ്ഡ് 142, 140/2. സൗ​​രാ​​ഷ്‌ട്ര ​​578/4.

ഡ​​ബി​​ൾ ന​​ന്പ​​ർ 17

ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ നേ​​ടു​​ന്ന 17-ാം ഡ​​ബി​​ൾ സെ​​ഞ്ചു​​റി​​യാ​​ണ് ഇ​​ന്ന​​ലെ പി​​റ​​ന്ന​​ത്. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ 17 ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി​​യു​​ള്ള ഏ​​ക ഇ​​ന്ത്യ​​ക്കാ​​ര​​നാ​​ണ് പൂ​​ജാ​​ര. ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ഇ​​തി​​ഹാ​​സം ഡോ​​ണ്‍ ബ്രാ​​ഡ്മാ​​ൻ (37), ഇം​​ഗ്ലീ​​ഷ് മു​​ൻ ക​​ളി​​ക്കാ​​രാ​​യ വാ​​ലി ഹാ​​മ​​ണ്ട് (36), പാ​​റ്റ്സി ഹെ​​ൻ​​ഡ്രെ​​ൻ (22) എ​​ന്നി​​വ​​ർ​​ക്കു പി​​ന്നി​​ൽ ലോ​​ക​​ത്തി​​ൽ നാലാം സ്ഥാ​​ന​​ത്തും പൂ​​ജാ​​ര​​യെ​​ത്തി. ഇം​​ഗ്ലീ​​ഷ് മു​​ൻ ക​​ളി​​ക്കാ​​രാ​​യ ഹെ​​ർ​​ബ​​ർ​​ട്ട് സ​​ട്ട്ക്ലി​​ഫ്, മാ​​ർ​​ക്ക് രാം​​പ്ര​​കാ​​ശ് എ​​ന്നി​​വ​​ർ​​ക്കും ഫ​​സ്റ്റ് ക്ലാ​​സി​​ൽ 17 ഇ​​ര​​ട്ട സെ​​ഞ്ചു​​റി​​യു​​ണ്ട്.