വനിതകളുടെ മൂന്നാമങ്കം...
Monday, January 1, 2024 11:55 PM IST
മുംബൈ: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ അവസാന പോരാട്ടത്തിനായി ഇന്ത്യൻ വനിതകൾ ഇന്ന് കളത്തിൽ.
ആദ്യരണ്ട് ഏകദിനവും ജയിച്ച് ഓസീസ് ഇതിനോടകം പരന്പര സ്വന്തമാക്കിയതാണ്. ആശ്വാസ ജയം നേടിയാണ് ഇന്ത്യൻ വനിതകൾ ഇന്ന് ഇറങ്ങുന്നത്. ഉച്ചകഴിഞ്ഞ് 1.30 മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.