ഓസീസിന്റെ ട്രിപ്പിൾ
Saturday, December 30, 2023 12:22 AM IST
ഐസിസി ഏകദിന ക്രിക്കറ്റ്, ലോക ടെസ്റ്റ് ചാന്പ്യൻഷിപ്, ആഷസ് എന്നിങ്ങനെ ട്രിപ്പിൾ ട്രോഫിയിൽ ഓസ്ട്രേലിയ മുത്തംവച്ച വർഷമാണിത്.
ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയ ചാന്പ്യന്മാരായി എന്നതിനേക്കാൾ ഇന്ത്യക്ക് കപ്പ് സ്വന്തമാക്കാൻ സാധിച്ചില്ല എന്നതാണ് ഭാരതീയരുടെ വിഷമം. ഇന്ത്യ സ്വപ്നം കണ്ട ലോകകപ്പാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഫൈനലിൽ ആറ് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആറാം കിരീടം.
2023 ഐസിസി ടെസ്റ്റ് ലോക ചാന്പ്യൻഷിപ് ഫൈനലിലും ഇന്ത്യയെ കീഴടക്കി ഓസ്ട്രേലിയ കപ്പിൽ മുത്തംവച്ചു. ടെസ്റ്റ് ലോക ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയയുടെ കന്നി കിരീടമാണ്. ഫൈനലിൽ 209 റണ്‍സിനായിരുന്നു ഓസ്ട്രേലിയയുടെ ജയം.
2023 ആഷസ് 2-2 സമനിലയിൽ കലാശിച്ചതോടെ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ കപ്പ് കൈയിൽ കരുതുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചു.