ദു​​​​ബാ​​​​യ്: ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് താ​​​​ര​​​​ലേ​​​​ല ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വി​​​​ല​​​​യേ​​​​റി​​​​യ താ​​​​ര​​​​മാ​​​​യി ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പേ​​​​സ​​​​ർ മി​​​​ച്ച​​​​ൽ സ്റ്റാ​​​​ർ​​​​ക്ക്.

ഗു​​​​ജ​​​​റാ​​​​ത്ത് ടൈ​​​​റ്റ​​​​ൻ​​​​സു​​​​മാ​​​​യു​​​​ള്ള വാ​​​​ശി​​​​യേ​​​​റി​​​​യ ലേ​​​​ലം വി​​​​ളി​​​​ക്കൊ​​​​ടു​​​​വി​​​​ൽ 24.75 കോ​​​​ടി രൂ​​​​പ​​​​യ്ക്ക് സ്റ്റാ​​​​ർ​​​​ക്കി​​​​നെ കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സ് സ്വ​​​​ന്ത​​​​മാ​​​​ക്കി. ഐ​​​​പി​​​​എ​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന തു​​​​ക​​​​യാ​​​​ണി​​​​ത്. ഗു​​​​ജ​​​​റാ​​​​ത്ത് ടൈ​​​​റ്റ​​​​ൻ​​​​സു​​​​മാ​​​​യു​​​​ള്ള വാ​​​​ശി​​​​യേ​​​​റി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണു സ്റ്റാ​​​​ർ​​​​ക്കി​​​​നെ കെ​​​​കെ​​​​ആ​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ള​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.

ഐ​​​​പി​​​​എ​​​​ല്ലി​​​​ലെ വി​​​​ല​​​​യേ​​​​റി​​​​യ താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ പാ​​​​റ്റ് ക​​​​മ്മി​​​​ൻ​​​​സ് സ്വ​​​​ന്ത​​​​മാ​​​​ക്കി ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഈ ​​​​റി​​​​ക്കാ​​​​ർ​​​​ഡ് മ​​​​റ്റൊ​​​​രു ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ​​താ​​​​ര​​​​മാ​​​​യ മി​​​​ച്ച​​​​ൽ സ്റ്റാ​​​​ർ​​​​ക്ക് ത​​​​ക​​​​ർ​​​​ത്ത​​​​ത്. 20.5 കോ​​​​ടി രൂ​​​​പ​​​​യ്ക്കാ​​​​ണ് ക​​​​മ്മി​​​​ൻ​​​​സി​​​​നെ സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.


ഐ​​​​പി​​​​എ​​​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വി​​​​ല​​​​യേ​​​​റി​​​​യ ക​​​​ളി​​​​ക്കാ​​​​രാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഈ ​​​​ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ക്കാ​​​​ർ. ഐ​​​​പി​​​​എ​​​​ൽ ലേ​​​​ലച​​​​രി​​​​ത്ര​​​​ത്തി​​​​ൽ 20 കോ​​​​ടി രൂ​​​​പ ക​​​​ട​​​​ന്ന ആ​​​​ദ്യ​​ ക​​​​ളി​​​​ക്കാ​​​​രാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് സ്റ്റാ​​​​ർ​​​​ക്കും ക​​​​മ്മി​​​​ൻ​​​​സും. 2015ലാ​​​​ണ് സ്റ്റാ​​​​ർ​​​​ക്ക് അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ ക​​​​ളി​​​​ച്ച​​​​ത്. 2018ൽ ​​​​കോ​​​​ൽ​​​​ക്ക​​​​ത്ത നൈ​​​​റ്റ് റൈ​​​​ഡേ​​​​ഴ്സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും പ​​​​രി​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രു മ​​​​ത്സ​​​​രം പോ​​​​ലും ക​​​​ളി​​​​ക്കാ​​​​തെ മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ലേ​​​​ലം വി​​​​ളി​​​​യി​​​​ൽ ര​​​​ണ്ടു കോ​​​​ടി രൂ​​​​പ അ​​​​ടി​​​​സ്ഥാ​​​​ന​​​​വി​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്റ്റാ​​​​ർ​​​​ക്കി​​​​നാ​​​​യി തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി ക്യാ​​​​പി​​​​റ്റ​​​​ൽ​​​​സും മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സു​​​​മാ​​​​ണു ശ​​​​ക്ത​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​ത്. താ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​ല പ​​​​ത്ത് കോ​​​​ടി പി​​​​ന്നി​​​​ട്ട​​​​തോ​​​​ടെ ഇ​​​​രു ഫ്രാ​​​​ഞ്ചൈ​​​​സി​​​​ക​​​​ളും ലേ​​​​ലം വി​​​​ട്ടു.