മാഡ്രിഡിൽ മോഡ്രിച്ച്
Tuesday, December 19, 2023 12:00 AM IST
മാഡ്രിഡ്: ഗോളടിച്ചും അടിപ്പിച്ചും മികവ് കാട്ടിയ ലൂക്ക മോഡ്രിച്ചിന്റെ മികവിൽ ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡ് 4-1ന് വിയ്യാറയലിനെ തോൽപ്പിച്ചു.
മോഡ്രിച്ചിനെ (68’) കൂടാതെ ജൂഡ് ബെല്ലിങ്ഗം (25’), റോഡ്രിഗോ (37’), ബ്രാഹിം ഡിയസ് (64’) എന്നിവരും ഗോൾ നേടി. വിയ്യാറയലിനായി ഹൊസെ ലൂയിസ് മൊറേൽസ് വലകുലുക്കി. 17 കളിയിൽ 42 പോയിന്റാണ് റയലിനുള്ളത്.