സലാം ബാബ!
Friday, December 15, 2023 12:07 AM IST
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് സെമിയിൽ വീരപരിവേഷം സ്വന്തമാക്കി തമിഴ്നാടിന്റെ ബാബ ഇന്ദ്രജിത്ത്.
ഹരിയാനയ്ക്കെതിരായ സെമി ഫൈനലിനിടെ മേൽച്ചുണ്ട് മുറിഞ്ഞിട്ടും പ്ലാസ്റ്റർ ഇട്ട് ക്രീസിൽ തുടർന്നതാണ് ബാബ ഇന്ദ്രജിത്തിന് വീരപരിവേഷം നൽകിയത്. 64 റണ്‍സുമായി തമിഴ്നാടിന്റെ ടോപ് സ്കോററായതും ബാബ ഇന്ദ്രജിത്താണ്.
തമിഴ്നാടിനെ 63 റണ്‍സിനു കീഴടക്കി ഹരിയാന ഫൈനലിൽ പ്രവേശിച്ചു. ഹരിയാന 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 293 റണ്‍സ് നേടി. ഹിമാൻഷു റാണയുടെ (116 നോട്ടൗട്ട്) സെഞ്ചുറിയായിരുന്നു ഹരിയാനയെ മികച്ച സ്കോറിൽ എത്തിച്ചത്. തമിഴ്നാടിന്റെ മറുപടി 47.1 ഓവറിൽ 230ൽ അവസാനിച്ചു.