ലൂണ പുറത്ത്
Thursday, December 14, 2023 12:23 AM IST
ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എവേ പോരാട്ടത്തിനായി ഇന്ന് കളത്തിൽ. പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
അതേസമയം, ഉറുഗ്വെൻ പ്ലേമേക്കർ അഡ്രിയാൻ ലൂണ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നു പുറത്തായി. മുംബൈയിൽ ശസ്ത്രക്രിയയ്ക്കുശേഷം ലൂണ സ്വദേശത്തേക്ക് മടങ്ങും. ഈ സീസണിൽ താരം ബ്ലാസ്റ്റേഴ്സിനായി കളിക്കില്ലെന്ന് ഉറപ്പായി.
നാല് മഞ്ഞക്കാർഡിലൂടെ സസ്പെൻഷൻ നേരിടുന്ന സെന്റർ മിഡ്ഫീൽഡർ ഡാനിഷ് ഫറൂഖ് ബട്ട്, റഫറിമാർക്കെതിരേ വിമർശനം നടത്തിയതിനു വിലക്ക് നേരിടുന്ന മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് എന്നിവരില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബിന് എതിരേ ഇറങ്ങുക.