കാ​സ​ർ​ഗോ​ഡ്: പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ൽ ന​ട​ന്ന 73-ാമ​ത് ദേ​ശീ​യ സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ റ​ണ്ണ​ർ​അ​പ്പാ​യ കേ​ര​ള​ത്തി​ന്‍റെ വ​നി​താ ടീ​മം​ഗ​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ​ ഒ​രു​ക്കി​യ​ത് ന​ര​ക​തു​ല്യ​മാ​യ ട്രെ​യി​ൻ യാ​ത്ര. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് ലു​ധി​യാ​ന​യി​ൽ​നി​ന്ന് 12 അം​ഗ ടീം ​ട്രെ​യി​ൻ ക​യ​റി​യ​ത്. സ്ലീ​പ്പ​ർ ക്ലാ​സ് ടി​ക്ക​റ്റാ​ണ് ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ബു​ക്ക് ചെ​യ്ത​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ൽ ജ​ന​റ​ൽ ടി​ക്ക​റ്റു​കാ​രും ടി​ക്ക​റ്റ് ഇ​ല്ലാ​ത്ത​വ​ർ പോ​ലും സ്ലീ​പ്പ​ർ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​വി​ടെ​യും അ​തു സം​ഭ​വി​ച്ചു. സീ​റ്റി​നാ​യി മ​റ്റു​ള്ള​വ​രോ​ട് ത​ർ​ക്കി​ക്കു​ക​യും കേ​ഴു​ക​യും ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​യി കേ​ര​ള താ​ര​ങ്ങ​ൾ​ക്ക്. ടോ​യ്‌ലറ്റി​ൽ പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ.

ടീ​മി​നാ​യി ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സ്ഥി​ര​മാ​യി സ്ലീ​പ്പ​ർ ടി​ക്ക​റ്റു​ക​ളാ​ണ് ബു​ക്ക് ചെ​യ്യാ​റു​ള്ള​ത്. ഇ​തി​ന്‍റെ യാ​ത്രാ​ദു​രി​തം ന​ന്നാ​യി​ട്ട​റി​യാ​വു​ന്ന വ​നി​താ താ​ര​ങ്ങ​ൾ സ്വ​ന്തം കൈ​യി​ൽനി​ന്നും പ​ണം മു​ട​ക്കി തേ​ർ​ഡ് എ​സി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു.


എ​ന്നാ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​ത് സ​മ്മ​തി​ക്കാ​ത്ത​തി​നാ​ൽ ടി​ക്ക​റ്റ് കാ​ൻ​സ​ൽ ചെ​യ്ത് സ്ലീ​പ്പ​ർ കോ​ച്ചി​ൽ യാ​ത്ര ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു. ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ 2019 മു​ത​ൽ ന​ൽ​കി​യി​ട്ടു​ള്ള 23 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ബി​ൽ സ​ർ​ക്കാ​ർ ഇ​തു​വ​രെ പാ​സാ​ക്കി​യി​ട്ടി​ല്ല.

ഒ​ക്‌ടോ​ബ​റി​ൽ ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ കേ​ര​ള​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തു​വ​രെ​യും അ​തു കൊ​ടു​ത്തി​ട്ടി​ല്ല.

അ​തേ​സ​മ​യം, വെ​ള്ളി മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ ക​ർ​ണാ​ട​ക ടീ​മി​ന് അ​വി​ടത്തെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൂ​ന്നു ല​ക്ഷം അ​വ​ർ കൊ​ടു​ത്തു​ക​ഴി​ഞ്ഞു. സ്വ​ർ​ണ​മെ​ഡ​ലി​ന് അ​ഞ്ചു ല​ക്ഷ​മാ​ണ് ക​ർ​ണാ​ട​ക പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.