ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യെ രോ​​​​ഹി​​​​ത് ശ​​​​ർ​​​​മ​​ ന​​യി​​ക്കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ ഊ​​ഹാ​​​​പോ​​​​ഹ​​​​ങ്ങ​​​​ൾ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് ബി​​​​സി​​​​സി​​​​ഐ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ് ഷാ.

“​​​​ഇ​​​​പ്പോ​​​​ൾ എ​​​​ന്തി​​​​നാ​​​​ണ് വ്യ​​​​ക്ത​​​​ത ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​ത്? ലോ​​​​ക​​​​ക​​​​പ്പ് ജൂ​​​​ണി​​​​ലാ​​​​ണ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​നു​​​​മു​​​​ന്പ് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ​​​​തി​​​​രാ​​​​യ പ​​​​ര​​​​ന്പ​​​​ര​​​​യും ഐ​​​​പി​​​​എ​​​​ല്ലു​​​​മു​​​​ണ്ട് ’’- ജ​​യ് ഷാ ​​പ​​റ​​ഞ്ഞു. പ​​​​രി​​​​ക്കേ​​​​റ്റ് വി​​​​ശ്ര​​​​മ​​​​ത്തി​​​​ലു​​​​ള്ള ഹ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ൽ ക​​​​ളി​​​​ച്ചേ​​​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.