ഇംഗ്ലണ്ടിനു പരന്പര
Sunday, December 10, 2023 1:33 AM IST
മുംബൈ: ഇന്ത്യക്കെതിരേയുള്ള വനിതാ ട്വന്റി-20 പരന്പര ഇംഗ്ലണ്ടിന്. രണ്ടാം ട്വന്റി-20യിൽ ഇംഗ്ലണ്ട് നാലു വിക്കറ്റിനു ജയിച്ചു. മൂന്നു മത്സരങ്ങളുടെ പരന്പര ഇതോടെ ഇംഗ്ലണ്ട് 2-0ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 16.2 ഓവറിൽ 80. ഇംഗ്ലണ്ട് 11.2 ഓവറിൽ 82/6.
ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 30 റണ്‍സ് എടുത്ത ജെമിമ റോഡ്രിഗസാണ് ടോപ് സ്കോറർ. ഇംഗ്ലണ്ടിന്റെ തുടക്കവും മോശമായിരുന്നു. രണ്ടു വിക്കറ്റിന് 19 എന്ന നിലയിൽനിന്നാണ് ഇംഗ്ലണ്ട് ജയത്തിലേക്ക് എത്തിയത്.