ബാസ്കറ്റ് ക്വാർട്ടർ
Sunday, November 26, 2023 1:49 AM IST
കോട്ടയം: 30-ാമത് ഗിരിദീപം ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ക്വാർട്ടർ പോരാട്ട ചിത്രം വ്യക്തമായി.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം എച്ച്എസ്എസ്, സെന്റ് ആൻസ് എച്ച്എസ്എസ് കുര്യനാട്, ലിറ്റിൽ ഫ്ളവർ കൊരട്ടി, എസ്എച്ച് പബ്ലിക് സ്കൂൾ കിളിമല, സിൽവർ ഹിൽസ് കോഴിക്കോട്, ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം, ഓക്സ്ഫഡ് സെൻട്രൽ സ്കൂൾ കൊല്ലം എന്നിവ ക്വാർട്ടറിൽ.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് സേലം, സ്പോർട്സ് ഡിവിഷൻ കണ്ണൂർ, ലിറ്റിൽ ഫ്ളവർ കൊരട്ടി, സെന്റ് ഗൊരേത്തീസ് എച്ച്എസ്എസ് നാലാഞ്ചിറ, മൗണ്ട് കാർമൽ കോട്ടയം, എസ്എച്ച് തേവര, ഓക്സ്ഫഡ് സെൻട്രൽ സ്കൂൾ കൊല്ലം ടീമുകൾ അവസാന എട്ടിൽ കടന്നു.