സ്റ്റോക്സ് ഐപിഎല്ലിനില്ല
Friday, November 24, 2023 1:37 AM IST
ലണ്ടൻ: ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് 2024 സീസണ് ഐപിഎല്ലിൽ കളിക്കില്ല. ഫിറ്റ്നസും ജോലിഭാരവും ചൂണ്ടിക്കാട്ടിയാണു താരത്തിന്റെ പിന്മാറ്റം. സ്റ്റോക്സിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി താരത്തിന്റെ ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിംഗ്സ് പ്രസ്താവനയിൽ അറിയിച്ചു.