ജർമനിക്കു തോൽവി
Monday, November 20, 2023 12:58 AM IST
ബർലിൻ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ജർമനിയെ ഞെട്ടിച്ചു തുർക്കി. സ്വന്തം കാണികകളുടെ മുന്നിൽ ജർമനി രണ്ടിനെതിരേ മൂന്നു ഗോളിനു തുർക്കിയോടു തോറ്റു.
ജർമനിയുടെ പുതിയ പരിശീലകൻ ജൂലിയൻ നഗൽസ്മാന്റെ ഹോം അരങ്ങേറ്റ മത്സരമായിരുന്നു. തുർക്കിക്കായി ഫ്രെഡി കാഡിയോഗ്ലു (38’), കെനാൻ യിൽഡിസ് (45+2’), യുസഫ് സരി (71’) എന്നിവർ ഗോൾ നേടി. യത്. ജർമനിക്കായി കെയ് ഹാവെർട്സ് (5’), നിക്ലസ് ഫുൾക്രഗ് (49’) എന്നിവർ ലക്ഷ്യംകണ്ടു.