അ​​​ങ്ക​​​മാ​​​ലി: സം​​​സ്ഥാ​​​ന വ​​​ടം​​​വ​​​ലി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അ​​​ങ്ക​​​മാ​​​ലി ഡി ​​​പോ​​​ള്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി കോ​​​ള​​​ജ് കാ​​​മ്പ​​​സി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച 24-ാമ​​ത് ജൂ​​ണി​​​യ​​​ര്‍ ബോ​​​യ്‌​​​സ് ആ​​​ൻ​​ഡ് മി​​​ക്‌​​​സ​​​ഡ് കാ​​​റ്റ​​​ഗ​​​റി വി​​​ഭാ​​​ഗം വ​​​ടം​​​വ​​​ലി ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല ചാ​​​മ്പ്യ​​​നന്മാ​​​രാ​​യി. അ​​​ണ്ട​​​ര്‍ 19 ബോ​​​യ്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലും അ​​​ണ്ട​​​ര്‍ 19 മി​​​ക്‌​​​സ​​​ഡ് വി​​ഭാ​​ഗ​​ത്തി​​ലും ക​​ണ്ണൂ​​രി​​നാ​​ണ് ഒ​​​ന്നാം​​സ്ഥാ​​​നം. ഇ​​രു​​വി​​ഭാ​​ഗ​​ത്തി​​ലും യ​​ഥാ​​ക്ര​​മം കാ​​​സ​​​ര്‍​ഗോ​​ഡി​​നും തൃ​​​ശൂ​​രി​​നു​​മാ​​ണ് ര​​ണ്ടാം​​സ്ഥാ​​നം.