ന്യൂ​​ഡ​​ല്‍​ഹി: സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​ന്‍റ് ഇ​​നി ഫി​​ഫ സ​​ന്തോ​​ഷ് ട്രോ​​ഫി എ​​ന്നാ​​കും. ഇ​​ന്ന​​ലെ ന്യൂ​​ഡ​​ല്‍​ഹി ഫു​​ട്‌​​ബോ​​ള്‍ ഹൗ​​സി​​ല്‍ ചേ​​ര്‍​ന്ന ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്) എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​ യോ​ഗ​ത്തി​​ലാ​​ണു തീ​​രു​​മാ​​നം.

അ​​രു​​ണാ​​ച​​ല്‍​പ്ര​​ദേ​​ശി​​ല്‍ മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​നു ഫി​​ഫ പ്ര​​സി​​ഡ​ന്‍റ് ജി​​യാ​​നി ഇ​​ന്‍ഫ​ന്‍റി​നോ മു​​ഖ്യാ​​തി​​ഥി​​യാ​​യി എ​​ത്തു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്നും എ​​ഐ​​എ​​ഫ്എ​​ഫ് പ്ര​​സി​​ഡ​ന്‍റ് ക​​ല്യാ​​ണ്‍ ചൗ​​ബെ അ​​റി​​യി​​ച്ചു.


2023-24 സീ​​സ​​ണ്‍ ഫൈ​​ന​​ല്‍ മാ​​ര്‍​ച്ച് ഒ​​മ്പ​​തി​​നോ പ​​ത്തി​​നോ ന​​ട​​ക്കും. അ​​രു​​ണാ​​ച​​ലി​​ല്‍ ന​​ട​​ക്കു​​ന്ന ഫൈ​​ന​​ല്‍ റൗ​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു ഫി​​ഫ ഒ​​ഫീ​​ഷ​​ല്‍​സ് എ​​ത്തും. ഫൈ​​ന​​ല്‍ റൗ​​ണ്ടി​​നു കേ​​ര​​ളം യോ​​ഗ്യ​​ത നേ​​ടി​​യി​​ട്ടു​​ണ്ട്. ബം​​ഗാ​​ൾ (32 പ്രാ​​വ​​ശ്യം) ആ​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​വ​ണ സ​​ന്തോ​​ഷ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. കേ​​ര​​ളം ഏ​​ഴു ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യി​​ട്ടു​​ണ്ട്.