തെരുവില്‍ മുഖംമറച്ച് സൂര്യകുമാറിന്റെ ഇന്റര്‍വ്യു
Thursday, November 2, 2023 12:04 AM IST
മുംബൈ: മുംബൈ തെരുവില്‍ കാമറയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് എത്തുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ...? ഇല്ലെന്നുത്തരം... എന്നാൽ, കൈയിലെ ടാറ്റു കാണാതിരിക്കാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ടും മുഖം മനസിലാകാതിരിക്കാന്‍ മാസ്കും തൊപ്പിയും എല്ലാം അണിഞ്ഞ് കാമറുയമായി സൂര്യകുമാര്‍ യാദവ് മുംബൈ തെരുവിലെത്തി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഏറ്റവും ഇഷ്ടമുള്ള താരം ആരാണെന്ന ചോദ്യവുമായി ആരാധകരുടെ അഭിപ്രായം തേടി. വിരാട് കോഹ്ലി, മുഹമ്മദ് സിറാജ്, രോഹിത് ശര്‍മ എന്നിവരെ ഇഷ്ടമാണെന്ന് ആരാധകരില്‍ ചിലര്‍ പറഞ്ഞു. സൂര്യകുമാറിനെ കൂടുതല്‍ ഉപയോഗിക്കണമെന്നായിരുന്നു ഒരു ആരാധകന്റെ ആവശ്യം.
ഏറ്റവും ഒടുവില്‍ മുഖംമൂടി അഴിച്ച് നിങ്ങള്‍ സംസാരിക്കുന്നത് സൂര്യകുമാര്‍ യാദവിനോടാണെന്ന് അറിയിച്ചശേഷമാണ് താരം മടങ്ങിയത്. ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് തുടര്‍ച്ചയായ ഏഴാം ജയം തേടി ശ്രീലങ്കയ്ക്കെതിരേ ഇറങ്ങും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.