പാരാ ഏഷ്യൻ ഗെയിംസിൽ റിക്കാര്‍ഡ് മെഡല്‍ നേട്ടവുമായി ഇന്ത്യ
Saturday, October 28, 2023 11:34 PM IST
ഹാങ്ഝൗ: പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു റിക്കാർഡ് മെഡൽ നേട്ടം. 111 മെഡലുമായി ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. 29 സ്വർണം, 31 വെള്ളി, 51 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽ നില.
ചൈന 521 മെഡലുകളുമായി (214 സ്വർണം, 167 വെള്ളി, 140 വെങ്കലം) ഒന്നാമതെത്തി. ഇറാൻ (131 മെഡലുകൾ 44, 46, 41), ജപ്പാൻ (150 മെഡലുകൾ 42, 49, 59), കൊറിയ 103 മെഡലുകൾ 30, 33, 40) തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ.
2010ൽ നടന്ന ആദ്യ പാരാ ഏഷ്യൻ ഗെയിംസിൽ 14 മെഡലുകളുമായി ഇന്ത്യ 15-ാം സ്ഥാനത്തായിരുന്നു. ഗെയിംസിന്റെ സമാപനദിനമായ ഇന്നലെ നാലു സ്വർണം ഉൾപ്പെടെ 12 മെഡലുകളാണ് ഇന്ത്യൻ അത്ലറ്റുകൾ നേടിയത്.
ഇത്തവണ 17 ഇനങ്ങളിൽ പങ്കെടുത്ത ഇന്ത്യ ആദ്യമായി 12 ഇനങ്ങളിൽ മെഡൽ സ്വന്തമാക്കി. ഹാങ്ഝൗവിൽ നേടിയ 29 സ്വർണംഇന്ത്യയുടെ ഏറ്റവും വലിയ സ്വർണനേട്ടമാണ്.