മും​ബൈ: എ​എ​ഫ്‌​സി ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ഹി​ലാ​ല്‍ എ​ഫ്‌​സി ഐ​എ​സ്എ​ല്‍ ക്ല​ബ്ബാ​യ മും​ബൈ സി​റ്റി​യെ ത​ക​ര്‍​ത്തെ​റി​ഞ്ഞു. മ​റു​പ​ടി​യി​ല്ലാ​ത്ത ആ​റ് ഗോ​ളു​ക​ള്‍​ക്ക് മും​ബൈ​യെ മു​ക്കി അ​ല്‍ ഹി​ലാ​ല്‍ സം​ഘം സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി.

2026 ഫി​ഫ ലോ​ക​ക​പ്പ് ലാ​റ്റി​ന​മേ​രി​ക്ക​ന്‍ യോ​ഗ്യ​താ റൗ​ണ്ടി​നി​ടെ പ​രി​ക്ക​റ്റ ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ഇ​ല്ലാ​തെ​യാ​ണ് അ​ല്‍ ഹി​ലാ​ല്‍ മും​ബൈ​യി​ല്‍ എ​വേ പോ​രാ​ട്ട​ത്തി​ന് എ​ത്തി​യ​ത്.

അ​ല്‍ ഹി​ലാ​ലി​നാ​യി അ​ല​ക്‌​സാ​ണ്ട​ര്‍ മി​ട്രോ​വി​ച്ച് (5', 67', 80') ഹാ​ട്രി​ക് നേ​ടി. അ​ഞ്ചാം മി​നി​റ്റി​ല്‍ ഗോ​ള്‍ വേ​ട്ട ആ​രം​ഭി​ച്ച സൗ​ദി ക്ല​ബ് ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​ഞ്ചാം മി​നി​റ്റ് വ​രെ മും​ബൈ വ​ല കു​ലു​ക്കി. സെ​ര്‍​ജെ​ജ് മി​ലി​ന്‍​കോ​വി​ക് സാ​വി​ച്ച് (75'), മു​ഹ​മ്മ​ദ് അ​ല്‍​ബു​റാ​യ​ക് (82'), അ​ബ്ദു​ള്ള അ​ല്‍​മാ​ല്‍​കി (90+5') എ​ന്നി​വ​രാ​യി​രു​ന്നു ഹി​ലാ​ലി​ന്‍റെ മ​റ്റ് ഗോ​ള്‍ നേ​ട്ട​ക്കാ​ര്‍.


69 ശ​ത​മാ​നം പ​ന്ത് നി​യ​ന്ത്രി​ച്ച ഹി​ലാ​ലി​നു മു​ന്നി​ല്‍ മും​ബൈ നി​ഷ്പ്ര​ഭ​മാ​യി. മൂ​ന്ന് തോ​ല്‍​വി​യു​മാ​യി ഗ്രൂ​പ്പ് ഡി​യി​ല്‍ ഏ​റ്റ​വും പി​ന്നി​ലാ​ണ് മും​ബൈ. ഏ​ഴ് പോ​യി​ന്‍റു​ള്ള അ​ല്‍ ഹി​ലാ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.