മാനവ്, ദിയ ചാമ്പ്യന്മാര്
Wednesday, October 25, 2023 2:21 AM IST
തിരുവനന്തപുരം: ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാമത് യുടിടി ദേശീയ റാങ്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മാനവ് ശരത്തും ദിയ ചിറ്റലയും ജേതാക്കളായി.
പുരുഷ സിംഗിള്‍സ് ഫൈനലില്‍ മാനവ് തക്കര്‍ ടേബിൾ ടെന്നീസിലെ ഇന്ത്യൻ സൂപ്പർ താരമായ എ. ശരത് കമാലിനെയാണ് കീഴടക്കിയത്. സ്കോര്‍: 2-11, 11-7, 11-6, 2-11, 4-11, 14-12, 11-8. വനിതാ സിംഗിള്‍സ് ഫൈനലില്‍ ദിയ ചിറ്റാലെ ശ്രീജ അകുലയെ തോല്‍പ്പിച്ചു. സ്കോര്‍: 11-8, 5-11, 11-5, 11-9, 14-12.