മഞ്ഞിൽ വിരിഞ്ഞ മൈതാനം...
Monday, October 23, 2023 12:43 AM IST
ധരംശാല: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഇന്നലെ നടന്ന ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനിടെ ധരംശാലയിലെ മൈതാനം മഞ്ഞിൽ മൂടി. ന്യൂസിലൻഡ് ഇന്നിംഗ്സിനുശേഷം ഇന്ത്യ ക്രീസിലെത്തിയപ്പോഴായിരുന്നു മഞ്ഞ് മൈതാന കാഴ്ചമറച്ചത്. കനത്ത മഞ്ഞിനെത്തുടർന്ന് മത്സരം അൽപസമയം നിർത്തിവയ്ക്കേണ്ടിവന്നു.
ന്യൂസിലൻഡ് മുന്നോട്ടുവച്ച 274 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എടുത്ത് നിൽക്കേയാണ് മഞ്ഞിറങ്ങിയത്. ലോകത്തിലെ ഏറ്റവും മനോഹര മൈതാനങ്ങളിലൊന്നാണ് ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം.