ലോക താരമാകാൻ നീരജ്
Saturday, October 14, 2023 1:20 AM IST
ന്യൂഡൽഹി: ലോകത്തിലെ മികച്ച പുരുഷ അത്ലറ്റിനായുള്ള താരങ്ങളുടെ പുരസ്കാരപ്പട്ടികയിൽ ഇന്ത്യയുടെ ഒളിന്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയും. ആദ്യമായാണു മികച്ച അത്ലറ്റിനായുള്ള പുരസ്കാരപ്പട്ടികയിൽ ഒരു ഇന്ത്യൻ താരം ഇടംപിടിക്കുന്നത്.
11 അംഗ ചുരുക്കപ്പട്ടികയാണ് പ്രഖ്യാപിച്ചത്. ഷോട്ട്പുട്ട് ലോക ചാന്പ്യൻ അമേരിക്കയുടെ റയാൻ ക്രൗസർ, പോൾവോൾട്ട് താരം സ്വീഡന്റെ മോണ്ടോ ഡുപ്ലാന്റിസ്, 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് ചാന്പ്യനായ മൊറോക്കയുടെ സൂഫിയാൻ എൽ ബക്ക, സ്പ്രിന്റ് ഡബിൾ ലോക ചാന്പ്യനായ അമേരിക്കയുടെ നോഹ് ലയൽസ് തുടങ്ങിയവരാണ് പട്ടികയിൽ.